17 May 2025
കോഴിക്കോട് വിസ്ഡം ഹൗസിന്റെ നിർമാണോദ്ഘാടനം എത്ര പ്രതീക്ഷയോടെയാണ് അതിൻ്റെ പ്രവർത്തകരും അനുഭാവികളും ഗുണകാംക്ഷികളും സ്വീകരിച്ചത് എന്നതിന്റെ അടയാളമായിരുന്നു പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്ഷണിച്ചവരെല്ലാം സദസ്സിൽ എത്തിച്ചേർന്നു എന്നതും യൂട്യൂബിൽ നൂറു കണക്കിന് ആളുകൾ വൈറ്റിംഗിൽ ഉണ്ടായിരുന്നു എന്നതും.
സ്വന്തം വീടിന്റെ നിർമ്മാണം തുടങ്ങുന്നതിലേറെ സന്തോഷം എല്ലാവരുടെയും മുഖത്തും പെരുമാറ്റത്തിലും പ്രകടമായിരുന്നു. പ്രോഗ്രാം തുടങ്ങിയത് മുതൽ തീരുന്നത് വരെ യൂട്യൂബിൽ ആയിരങ്ങളാണ് തൽസമയം പ്രോഗ്രാം കണ്ടു കൊണ്ടിരുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് വിസ്ഡം ഹൗസ് എല്ലാവരുടെയും ഭവനമായി അവർ ഏറ്റെടുത്തു കഴിഞ്ഞു എന്നത് തന്നെയാണ്. الحمد لله ഈ പിന്തുണ സംഘടനയുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. അല്ലാഹുവേ എത്രയും വേഗം ഇത് പൂർത്തീകരിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങൾക്ക് അനുകൂലമാക്കണേ... امين
ജന സെക്രട്ടറി ടി കെ അഷറഫിൻ്റെ ആമുഖഭാഷണത്തോടെ കൃത്യം അഞ്ച് മണിക്ക് പരിപാടി ആരംഭിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു.
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍കുമാര്‍, എം. അബ്ദുല്‍ ഗഫൂര്‍ സൂര്യ, ഐ.യു.എം.എല്‍ സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സൗദി നാഷണല്‍ കോഡിനേഷന്‍ പ്രസിഡണ്ട് മുഹമ്മദ് കുട്ടി, എഞ്ചി. മുഹമ്മദ് കോയ എം.എസ്.എസ്, സി.ടി സക്കീര്‍ ഹുസൈന്‍ എം.ഇ.എസ് , ഇഖ്റഅ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍, ചന്ദ്രിക ദിനപത്രം ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍, കൗണ്‍സിലര്‍ മൊയ്തീന്‍ കോയ, അബൂബക്കര്‍ സലഫി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, നാസിര്‍ ബാലുശ്ശേരി, അബ്ദുല്‍ മാലിക് സലഫി, കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീന്‍ സ്വലാഹി, ജനസെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് ജന സെക്രട്ടറി മുഹമ്മദ് ശമീല്‍ മഞ്ചേരി, എഞ്ചി. അബ്ദുല്‍ റസാഖ് അത്തോളി എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു,