21 May 2025
മലപ്പുറം: വിസ്ഡം എജ്യൂക്കേഷൻ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2024-2025 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദല്ലത്തീഫ് മദനി പ്രഖ്യാപിച്ചു.
അഞ്ചാം തരത്തില്‍ 91.3 ശതമാനവും എട്ടാം തരത്തില്‍ 88.35 ശതമാനവുമാണ് വിജയം. എട്ടാം തരത്തില്‍ മലപ്പുറം ജില്ലയിലെ പെരിന്താട്ടിരി അൽഫുർഖാൻ സലഫി മദ്റസയിലെ നൈമ നുഹ (251109805) 99.25 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. കണ്ണൂർ ജില്ലയിലെ തയ്യിൽ മദ്റസത്തുൽ ഇസ്ലാഹിയയിലെ ഫാത്തിമ കെ ആർ (251604808) 99 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും കമ്പിൽ മദ്റസത്തുൽ മുജാഹിദീ നിലെ ഷസ്ന സി കെ (251612815) 98.75 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥ മാക്കി.
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് മരുതുങ്കൽ അൽമദ്റസ ത്തുൽ ഇസ്ലാഹിയ്യയിലെ ആഇശ നിമ (251207504) 99.25 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. കോഴിക്കോട് ജില്ലയിലെ പൂനൂർ സലഫി മദ്റസയിലെ ഫലാഹ് അബ്ദുല്ല സി പി (251406506) 98.5 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും വയനാട് ജില്ലയിലെ മാനന്തവാടി സലഫി മദ്റസയിലെ ഫിദ ഫാത്തിമ (251504510), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര അൽഹിക്മ ഇസ്ലാഹിയ്യ മദ്റസയിലെ ആഇശ അമാൻ (251405515) എന്നിവർ 98.25 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
പരീക്ഷാർത്ഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. സർട്ടിഫിക്കറ്റുകൾ ജൂലൈ അവസാനവാരം മദ്റസകൾ വഴി വിതരണം ചെയ്യുന്നതാണ്.
പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 25 ന് മുമ്പായി മദ്റസാ പോർട്ടൽ വഴി അപേക്ഷിക്കാം. മെയ് 30 ന് പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതാണ്. ജൂൺ 1 മുതൽ 3 വരെ സേ പരീക്ഷക്കുള്ള അപേക്ഷ നൽകാം. ജൂൺ 28 മുതൽ 30 വരെയാണ് സേ പരീക്ഷ.
ഫലം അറിയാൻ:https://madrasa.wisdomislam.org/results എന്ന്,സെക്രട്ടറി,വിസ്ഡം എജ്യൂക്കേഷന്‍ ബോര്‍ഡ്