24 Dec 2022
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്ധവിശ്വാസത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ നടത്തിവരുന്ന ആദർശ സമ്മേളനത്തിൻ്റെ ഭാഗമായി പത്താമത് സമ്മേളനം ഡിസംബർ 25 ന് ഞായറാഴ്ച കൊല്ലം ജില്ലയിലെ കൊട്ടിയത്ത്നടക്കും.إن شاء الله
മലപ്പുറം, മണ്ണാർക്കാട്, കുറ്റ്യാടി, മടവൂർ, ചങ്ങരംകുളം, പയ്യന്നൂർ, കുന്നംകുളം, പെരുമ്പാവൂർ, താമരശേരി കോരങ്ങാട് എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് ആദർശ സമ്മേളനങ്ങൾ നടന്നത്.
പ്രാർഥന അല്ലാഹുവിനോട് മാത്രം എന്ന ഇസ്‌ലാമിൻ്റെ അടിസ്ഥാന ആദർശം സമൂഹ സമക്ഷം അവതരിപ്പിക്കുകയാണ് സമ്മേളനത്തിൻ്റെ മുഖ്യ ലക്ഷ്യം.
കേരളത്തെ ഞെട്ടിപ്പിച്ച നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങളുടെ പിന്നിലെ അന്ധവിശ്വാസങ്ങൾ ആദർശ സമ്മേളനത്തിൽ തുറന്ന് കാണിക്കും. ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഔലിയാക്കളുടെ ആത്മാവുകളാണെന്ന പൗരോഹിത്യത്തിൻ്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി പ്രാമാണികമായി വിശദീകരിക്കും. പണ സമ്പാദനത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നവരുടെ ന്യായവാദങ്ങൾ സമൂഹത്തിന് മുമ്പാകെ അനാവരണം ചെയ്യും. ലിബറൽ സംസ്കാരത്തിൻ്റെ അപകടങ്ങൾ കേരള സമൂഹത്തെ ബോധവത്കരിക്കും. സമൂഹ ഭദ്രതക്ക് കുടുംബ സംവിധാനത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തും.
കൊട്ടിയത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 4: pm നാണ് സമ്മേളനം ആരംഭിക്കുന്നത്.ആയിരക്കണക്കിനാളുകളെ നേരിൽ കാണുന്ന സൗഹൃദ സന്ദർശനങ്ങൾ അവസാന ഘട്ടത്തിലെത്തി.സന്ദേശ പ്രയാണം നാളെ(ശനി) സമാപിക്കും.പണ്ഡിതന്മാരും പ്രഭാഷകരും നേതൃത്വം നൽകുന്ന ആദർശ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം.